Back to Offers

Prathidhwani

Promise

Home for 2 Families

Date of Promise

04/08/2024

Details

Prathidhwani, the Welfare organization of IT employees in Kerala, has decided to construct two houses for the victims.

Media

prthidhwani offer in fb page cm announces prathidhwani offer

References

Prathidwani Offer Progress

Date Update Status
Jun 20, 2025 വയനാട് ടൌൺഷിപ്പിനായി പ്രതിധ്വനി 28.67 ലക്ഷം നൽകി കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി വയനാട് ടൌൺഷിപ്പിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് Rs 28,66,918.00/- (28.67 ലക്ഷം) രൂപ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈമാറി. മന്ത്രിമാരായ ശ്രീ കെ രാജൻ, ശ്രീ ഒ ആർ കേളു, ശ്രീ എം ബി രാജേഷ്, ശ്രീ കെ കൃഷ്ണൻകുട്ടി എന്നിവരും ചീഫ് സെക്രട്ടറി ശ്രീ ജയതിലക് ഐ എ എസ്, ശ്രീ എസ് സുഹാസ് ഐ എ എസ് (സ്പെഷ്യൽ ഓഫീസർ വയനാട് ടൌൺഷിപ്പ് പ്രൊജക്ട്), ശ്രീമതി അനുപമ ഐ എ എസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ രാജീവ്‌ കൃഷ്ണൻ, ടെക്‌നോപാർക്ക്‌ പ്രസിഡന്റ്‌ വിഷ്ണു രാജേന്ദ്രൻ, രാഹുൽ ചന്ദ്രൻ, പ്രശാന്തി പി എസ്, സനീഷ് കെ പി എന്നിവർ പ്രതിധ്വനിയെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെ 1156 ഐ ടി ജീവനക്കാരാണ് പ്രതിധ്വനിയുടെ വയനാട് ടൌൺഷിപ്പിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് (https://help.prathidhwani.org/). തിരുവനന്തപുരം ടെക്നോപാർക്ക്‌, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നീ പ്രതിധ്വനി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഈ ഫണ്ട്‌ സമാഹരിച്ചത്. രണ്ടു വീടുകൾ നിർമ്മിച്ചു നൽകാമെന്ന പ്രതീക്ഷയിലാണ് പ്രതിധ്വനി ഫണ്ട്‌ സമാഹരിച്ചു തുടങ്ങിയത്. എന്നാൽ ആധുനിക രീതിയിലുള്ള ടൗൺഷിപ്പിൽ ഒരു വീടിനു 20 ലക്ഷം രൂപയാകും എന്ന് ടൌൺഷിപ്പ് ഓഫീസർ അറിയിച്ചിരുന്നു. അത് പ്രകാരം ഒരു വീടും ബാക്കി തുക 8.67 ലക്ഷം രൂപ ടൗൺഷിപ്പിലെ മറ്റു സൗകര്യങ്ങൾക്കായും ആണ് പ്രതിധ്വനി നൽകിയത്. Read More വാഗ്ദാനം പാലിക്കപ്പെട്ടിരിക്കുന്നു
Next Offer